KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി KSEB ഓഫീസ് പട്ടണത്തിലേക്ക് മാറ്റുന്നു

കൊയിലാണ്ടി: മണമലിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. ഓഫീസ് കൊയിലാണ്ടി നഗരത്തിലെക്ക് മാറ്റുന്നു. രണ്ട് വർഷമായി ഇവിടെ പ്രവർത്തിച്ചു വരുന്ന ഓഫീസാണ് മാറ്റുന്നത്. നേരത്തെ ദേശീയപാതയിലെ വാടക കെട്ടിടത്തിൽ പ്രവർത്തിച്ച ഓഫീസ് മാസ വാടക കുറഞ്ഞതിൻ്റെ പേരിൽ കെട്ടിട ഉടമ കേസ് കൊടുത്തു ഒഴിപ്പിക്കുകയായിരുന്നു. തുടർന്ന് മണമൽ ഹോമിയോ ആശുപത്രിക്ക് സമീപത്തെ ഒരു വാടക വീട്ടിൽ രണ്ടു വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതായതോടെ മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കണമെന്ന് നീർഘനാളായി ആവശ്യം ഉയരുകയാണ്. പുതിയ സ്ഥലങ്ങൾ  അധികൃതർ അന്വേഷിച്ചെങ്കിലും നഗരത്തിൽ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല.

അതിനിടെ കന്നൂരിലെ സബ്ബ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലെക്ക് മാറ്റാൻ നടത്തിയ ശ്രമങ്ങൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇത് ജനങ്ങൾക്കും മറ്റും ഏറെ പ്രയാസമുണ്ടാക്കുമെന്ന് വ്യാപാരി സംഘടനകളടക്കമുള്ളവർ പ്രതിഷേധത്തിലൂടെ അറിയിക്കുകയുണ്ടായി. തുടർന്ന്  ചെയർമാൻ ഉൾപ്പെടെ കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ പല സ്ഥലങ്ങളിലും അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാപാരികളുടെ സഹകരണത്തോടെ പുതിയ കെട്ടിടം കണ്ടെത്താൻ സാധിച്ചത്.

നഗരത്തിലെ പഴയ മാർക്കറ്റിനു സമീപമാണ് പുതിയ കെ.എസ്.ഇ.ബി. ഓഫീസിന്  കെട്ടിടം കണ്ടെത്തിയത്.  നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ കെട്ടിടം സന്ദർശിച്ചു. വ്യാപാരി നേതാക്കളായ കെ.എം. രാജീവൻ, കെ.പി. ശ്രീധരൻ’ കെ. കെ. നിയാസ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Advertisements

Share news

Leave a Reply

Your email address will not be published. Required fields are marked *