പമ്പുടമയെ കൊലപ്പെടുത്തിയ കേസ്: പ്രതികളുടെ അറസ്റ്റ് ഉടന്‍

തൃശൂര്‍: കൈപ്പമംഗലത്തെ പെട്രോള്‍ പമ്പുടമയെ കൊലപ്പെടുത്തി റോഡരികില്‍ തള്ളിയ കേസില്‍ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് ഇന്നുച്ചയ്ക്ക് മുമ്പ് രേഖപ്പെടുത്തും. കൈപ്പമംഗലം കാളമുറി കോഴിപ്പറമ്പി ല്‍ കെ.കെ.മനോഹരന് (68) ആണ് കൊല്ലപ്പെട്ടത്. കൈപ്പമംഗലത്തെ എച്ച്.പി.പെട്രോള്‍ പമ്പുടമയാണ് കൊല്ലപ്പെട്ട മനോഹരന്.
കൈപ്പമംഗലത്തു നിന്നും തിങ്കളാഴ്ച രാത്രി കാണാതായ മനോഹരനെ ഇന്നലെ ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിനു സമീപം കുന്നംകുളം – ഗുരുവായൂര്‍ റോഡുവക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മനോഹരന്റെ കാര്‍ അങ്ങാടിപ്പുറത്തു കണ്ടെത്തി. കൈപ്പമംഗലം സ്വദേശികളായ മൂന്നുപേരാണ് പിടിയിലായിട്ടുള്ളത്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പമ്പിലെ കളക്ഷന്‍ തുക തട്ടിയെടുക്കാനാണ് ഇവര്‍ മനോഹരനെ കൊലപ്പെടുത്തിയത്.

മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലയാളികള്‍ കുറച്ചു ദിവസങ്ങളായി മനോഹരനെ നിരീക്ഷിച്ചുവരികയായിരുന്നുവത്രെ. വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

