ശുചിത്വ ബോധവൽക്കരണ റാലി നടത്തി

തിരുവങ്ങൂർ: ഹരിതം കേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തിൽ തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വി ഭാഗം സ്കൗട്ട്& ഗൈഡ്സ് വിദ്യാർത്ഥികൾ ശുചിത്വ ബോധവൽക്കരണ റാലി നടത്തി. പ്രിൻസിപ്പാൾ ടി കെ ഷെറീന ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ.എൻ. ആർദ്ര ശുചിത്വ വൽക്കരണ നിർദ്ദേശങ്ങൾ നൽകി. തുടർന്ന് വിദ്യാർത്ഥികൾ സ്കൂൾ പരിസരം വൃത്തിയാക്കി. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് എം കെ, ഗൈഡ് ക്യാപ്റ്റൻ ദിവ്യ എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

