KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുംമുറി അരീക്കണ്ടി ക്ഷേത്രത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ക്ഷേത്രത്തില്‍ ഊരാള കുടുംബങ്ങളുടെയും ക്ഷേത്രകമ്മിറ്റി അംഗങ്ങളുടെയും കുടുംബസംഗമം സംഘടിപ്പിച്ചു. ക്ഷേത്രത്തില്‍ പുതുതായി പണിയുന്ന നടപ്പന്തല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന സഹസ്രദീപ സമര്‍പ്പണത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി നടന്ന കുടുംബസംഗമം ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ടി.ബിജു അധ്യക്ഷത വഹിച്ചു.

കെ. എ. ഭാസ്‌കരന്‍, വി. ബാലകൃഷ്ണന്‍, സി. പി. രാമന്‍കുട്ടി നായര്‍, പി. എം. കേളുകുട്ടി നായര്‍, ഉഷ ചാലില്‍, ഗോവിന്ദന്‍ നായര്‍ നന്താനത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *