പുരന്ദര ദാസര്‍ പുരസ്‌കാരം ഗുരുവിന് സമ്മാനിച്ചു
        കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദര ദാസര്‍ പുരസ്‌കാരവും പ്രശസ്തിപത്രവും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ പാലക്കാട് പ്രേംരാജില്‍ നിന്നും ഏറ്റുവാങ്ങി. മലരിയുടെ സംഗീതാരാധനയോടനുബന്ധിച്ച് നടന്ന സാസ്‌കാരിക സമ്മേളനത്തിലായിരുന്നു 9-ാമത് പുരസ്‌കാര സമര്‍പ്പണം നടന്നത്. 
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ശശി കോട്ടില്‍, നാടക നടന്‍ അലി അരങ്ങാടത്ത്, സംസ്‌കൃത ഗാനത്തില്‍ സംസ്ഥാന വിജയിയായ തേജലക്ഷ്മി, ഹയര്‍ സെക്കണ്ടറിയില്‍ ഉന്നത വിജയി സാന്ദ്ര, ആല്‍ബം സംവിധായക ഷിജിന എന്നിവരെയും ആദരിച്ചു. സമ്മേളനം ശശി കോട്ടില്‍ ഉദ്ഘാടനം ചെയ്തു. അലി അരങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ചെന്നൈ ശ്രീധരന്‍ അതുല്യ ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.


                        


