നടപ്പന്തല്‍ നിര്‍മ്മാണ ധനശേഖരണം ആരംഭിച്ചു
കൊയിലാണ്ടി: അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ പുതിയ നടപ്പന്തല്‍ നിര്‍മ്മാണത്തിനുള്ള ധനശേഖരണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഡിസമ്പര്‍ 10ന് തൃക്കാര്‍ത്തിക ദിനത്തില്‍ നടക്കുന്ന ലക്ഷംദീപം സമര്‍പ്പണത്തിന്റെ ഫണ്ട് സി.പി. രാമന്‍കുട്ടി നായരില്‍ നിന്നും ഏറ്റുവാങ്ങിക്കൊണ്ട് എടമന ഉണ്ണികൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സി. ശ്രീധരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ. ടി. ബിജു, വി. ബാലകൃഷ്ണന്, കെ. എ. ഭാസ്കരന്, എം.പി.കുഞ്ഞിരാമന്, കെ. പി. നാരായണി, നാരായണി വട്ടക്കണ്ടി എന്നിവര്‍ സംസാരിച്ചു.

