ബി.എസ്.എന്‍.എല്‍. കരാർ ജീവനക്കാര്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: ശമ്പളം ലഭിക്കാത്തതിനാല്‍ സമരത്തിലിരിക്കുന്ന ബി.എസ്.എന്‍.എല്‍ കരാർ ജീവനക്കാര്‍ക്ക് CITU ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. ബി.എസ്.എന്‍.എല്‍ കോണ്‍ട്രാക്ട് ജീവനക്കാര്‍ കഴിഞ്ഞ എട്ടു മാസത്തോളമായി ശമ്പളം ലഭിക്കാത്തതിനാല്‍ സമരത്തിലാണ്. ഇവരുടെ ജീവതം ദുസ്സഹമായ ആവസ്ഥയിലാണ് സി.ഐ.ടി.യു. ഏരിയാ കമ്മിറ്റി ഇവര്ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്.
കെ.ദാസന്‍ എം.എല്‍.എ. കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ.ഭാസ്‌കരന്‍, എസ്. തേജചന്ദ്രന്‍, യു. കെ. പവിത്രന്‍, ടി.കെ.ജോഷി, ടി.മധു എന്നിവര്‍ സംസാരിച്ചു

