ബാറ്ററി മോഷ്ടാവായ തമിഴ്നാട് സ്വദേശിക്ക് ഒരു വർഷം തടവ്

കൊയിലാണ്ടി: ടെലിഫോൺ എക്സ്ചേഞ്ചിലെ എഞ്ചിൻ മുറിയിൽ നിന്ന് ഒരു ലക്ഷത്തി എട്ടായിരം രൂപ വിലവരുന്ന ബാറ്ററി മോഷ്ടിച്ച കേസിൽ തമിഴ്നാട് തിരിപ്പൂർ സ്വദേശി രാജപുരം ശങ്കറിനെ (52) കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. ഒരു വർഷം തടവിനും ആയിരം രൂപ പിഴയടക്കാനുമാണ് മജിസ്ട്രേറ്റ് കൃഷ്ണൻകുട്ടി വിധിച്ചത്.
2018 ഒക്ടോബർ 17-നാണ് മോഷണം നടന്നത്. കൊയിലാണ്ടി എസ്.ഐ. കെ. ബാബു രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.പി. ഗിരീഷ്, കെ. ഷൈബു എന്നിവരാണ് കേസ് അന്വേഷിച്ചത്.
