പാലാരിവട്ടം മേല്‍പ്പാലം അഴിമതി; ടി.ഒ. സൂരജ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പിഡബ്യുഡി സെക്രട്ടറി ടി.ഒ. സൂരജ് ഉള്‍പ്പെടെ നാലു പേരെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ടി.ഒ. സൂരജിനെ കൂടാതെ നിര്‍മാണ കമ്പനി ആര്‍ഡിഎക്സ് പ്രോജക്ട് എംഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്ഡിബിഡിസികെ ഉദ്യോഗസ്ഥന് തങ്കച്ചന് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
അഴിമതി, ഗൂഡാലോചന, വഞ്ചന, ഫണ്ട് ദുര്‍വിനിയോഗം എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ച കൊച്ചിയിലെ വിജിലന്‍സ് ഓഫീസിലേക്ക് സൂരജിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ടി.ഒ. സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കുമ്പോഴാണ് പാലാരിവട്ടം മേല്‍പ്പാലത്തിന് കരാര്‍ നല്‍കിയത്.

തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ രേഖകളുടെ സൂക്ഷ്മപരിശോധന സപ്തംബർ 2ന്

മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ നടപടിമുതല്‍ അഴിമതി നടന്നതായാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് പാലത്തിന്റെ നിര്‍മാണ ചുമതല നല്‍കിയത്. അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

അനധികൃത സ്വത്തു സന്പാദനക്കേസില്‍ നിലവില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണം നേരിടുന്നുണ്ട് ടി.ഒ. സൂരജ്. അടുത്തിടെ സൂരജിന്റെ 11.8 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. സൂരജിന് അനധികൃത സ്വത്തുണ്ടെന്ന് വിജിലന്‍സും നേരത്തേ കണ്ടെത്തിയിരുന്നു.
