KOYILANDY DIARY.COM

The Perfect News Portal

സൂചനാ പണിമുടക്ക് വിജയിപ്പിക്കും

കൊയിലാണ്ടി: ജനുവരി 12ന്റെ സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കേരള എന്‍.ജി.ഒ യൂണിയന്‍ കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന കമ്മറ്റി അംഗം എം മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ജി സജില്‍കുമാര്‍ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.പി ജിതേഷ് ശ്രീധര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ കെ.സി രവീന്ദ്രന്‍, ജില്ലാ സെക്രട്ടറിയേറ്റംഗം രാജന്‍ പടിക്കല്‍, ജില്ലാ കമ്മറ്റി അംഗം പി.കെ അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share news