KOYILANDY DIARY

The Perfect News Portal

മദര്‍ തെരേസയെ 2016 സപ്തബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: അഗതികളുടെ അമ്മയെന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ 2016 സപ്തബര്‍ നാലിന് വിശുദ്ധ പദവിയിലേക്കുയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. മദര്‍ തെരേസയുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാമത്തെ അത്ഭുത പ്രവര്‍ത്തി ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചുവെന്നും വിശുദ്ധപദ പ്രഖ്യാപനം സപ്തംബര്‍ നാലിനുണ്ടാകുമെന്നും ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്.