KOYILANDY DIARY.COM

The Perfect News Portal

മഴയ കുറയുന്നു; ജാഗ്രത തുടരണം; വ്യാജപ്രചാരണം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും: മുഖ്യമന്ത്രി

മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്നു മുഖ്യമന്ത്രി. മലയോര മേഖലകളില്‍ ശക്തമായ മഴ തുടരാന്‍ സാധ്യത. കവളപ്പാറയിലും പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം. 12 അടി വരെ ചെളിയുള്ളതിനാലാണു രക്ഷാപ്രവര്‍ത്തനം വൈകുന്നത്. ദുരിതാശ്വാസ സാധനങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവര്‍ അതതു ജില്ലകളിലെ സംഭരണ കേന്ദ്രത്തിലെത്തിക്കണം. ഓരോ ക്യാംപിലും ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക തയാറാക്കുന്നു.

അനാവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതു പ്രയോജനപ്പെടില്ല. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവര്‍ത്തനത്തെയും ജനങ്ങള്‍ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു വ്യാജപ്രചാരണം നടത്തുന്നതു ഹീനമാണ്. ദുരിതബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടില്ല. പലരും ദുരിതാശ്വാസ ക്യാംപുകളിലെത്തിയിട്ടേയുള്ളൂ. രക്ഷാപ്രവര്‍ത്തനത്തിനാണു മുന്‍ഗണന. അവര്‍ തിരികെപ്പോകുമ്ബോഴാണു ധനസഹായം വേണ്ടത്.

Share news

Leave a Reply

Your email address will not be published. Required fields are marked *