ദുരിതാശ്വാസ ക്യാമ്പുകളിൽ ആശ്വാസമായി എസ്.വൈ.എസ്. സാന്ത്വനം വിംഗ് രംഗത്ത്

കൊയിലാണ്ടി: മഴക്കെടുതി മൂലം വീടുകളിൽ താമസിക്കാൻ കഴിയാതെ ദുരിതാശ്വാസ കേമ്പുകളിൽ കഴിയുന്നവർക്ക് എസ് വൈ എസ് സ്വാന്തനം വിംഗ് ആശ്വാസമാകുന്നു. കൊയിലാണ്ടി നഗരസഭ പരിധിയിലുള്ള കോതമംഗലം ജി. എൽ. പി. സ്കൂളിലും പുളിയഞ്ചേരി യു പി സ്കൂളിലും കാവുംവട്ടം യു പി സ്കൂളിലും കഴിയുന്ന നൂറുകണക്കിന് ദുരിതബാധിതര്ക്കാണ് ഇവരുടെ സഹായഹസ്തം തുണയായത്.
ഈ ക്യാമ്പുകളിലേക്കല്ലാം എസ് വൈ എസ് സാന്ത്വനം വിംഗ് ഭക്ഷണ സാമഗ്രികളും വളണ്ടിയേഴ്സിനെറെ സേവനങ്ങളും ഉറപ്പാക്കി. കുവൈത്ത് ഐ സി എഫ് സെക്രട്ടറി അഡ്വ. തൻവീർ ഉമർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സോൺ ഭാരവാഹികളായ അബ്ദുൽ കരീം നിസാമി, അഷ്റഫ് സഖാഫി, അൻഷാദ് സഖാഫി, സലാം പാലക്കുളം, സി കെ അബ്ദുന്നാസർ, സിദ്ധിഖ് കുറുവങ്ങാട്, സിറാജ് കണയങ്കോട്, അസീസ് മുറാദ് നൗഫൽ സൈനി മനാഫ് സഖാഫി എന്നിവർ വിവിധ കേന്ദ്രത്തിലെ ഭക്ഷ്യ സാമഗ്രികളുടെ വിതരണത്തിന് നേതൃത്വം നൽകി.
