KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിലെ അനധികൃത കെട്ടിട നിർമാണം നഗരസഭാ അധികൃതർ തടഞ്ഞു

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പൊളിഞ്ഞു വീണ കെട്ടിടത്തിൽ അനധികൃത നിർമ്മാണം. ഇന്ന് കാലത്താണ് കെട്ടിട നിർമ്മാണം  നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്  ഉടൻതന്നെ  നഗരസഭാ ചെയർമാന്റെയും   ഉദ്യോഗസ്ഥരുടെയും മുമ്പാകെ  വിവരം ധരിപ്പിച്ചതിന്റെ  അടിസ്ഥാനത്തിൽ പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ ഡ്യൂട്ടിയിലായിരുന്ന നഗരസഭാ സൂപ്രണ്ട് വി പി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമാണ പ്രവർത്തനം തടഞ്ഞു.

ഉദ്യോഗസ്ഥർ പിരിഞ്ഞുപോയ തൊട്ടുപിന്നാലെ  കെട്ടിട ഉടമ പ്രവർത്തി വീണ്ടും ആരംഭിച്ചു. എന്നൽ നഗരസഭ ടൗൺ പ്ലാനിംഗ് വിഭാഗം ഓവർസിയർ  സജുരാജ്ന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി നിർമ്മാണം തടയുകയും ഉടമയെ താക്കീത് ചെയ്യുകയും ചെയ്തു. ഒരാഴ്ച മുമ്പ് നിർമാണം തുടങ്ങിയ ഉടൻതന്നെ കെട്ടിട ഉടമയ്ക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. അത് അവഗണിച്ചു കൊണ്ടാണ്  കെടിട ഉടമ പ്രവർത്തി ആരംഭിച്ചത്.

ടാർപോളിൻ ഉപയോഗിച്ച് മറച്ചുവെച്ചാണ്   അനധികൃത  നിർമ്മാണം  ആരംഭിച്ചത് കാലപ്പഴക്കം ചെന്ന ഓട് മേഞ്ഞ കെട്ടിടം കഴിഞ്ഞ വർഷം തകർന്നു വീണിരുന്നു അതിൻറെ മറവിലാണ് പ്രവർത്തി ആരംഭിച്ചത്. കെട്ടിടനിർമ്മാണം പൊളിച്ചു നീക്കാൻ ഉടൻ നോട്ടീസ് നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *