നടന്‍ മധു പ്രകാശിനെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: ഭാര്യയുടെ ആത്മഹത്യയെത്തുടര്‍ന്ന് തെലുങ്ക് നടന്‍ മധു പ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന് ഭാര്യാപിതാവിന്‍റെ പരാതിയെ തുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. മധുപ്രകാശിന്‍റെ ഭാര്യ ഭാരതി കഴിഞ്ഞ ദിവസമായിരുന്നു ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്‍റെ പേരില്‍ മധുപ്രകാശ് നിരന്തരം പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഭാരതി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
സ്ത്രീധനം ആവശ്യപ്പെട്ട് മധുപ്രകാശ് മകളെ ഉപദ്രവിക്കാറുണ്ടായിരുന്നു. സ്ത്രീധനത്തുക കുറഞ്ഞെന്നാരോപിച്ചായിരുന്നു മധുപ്രകാശിന്‍റെ മാനസികവും ശാരീരികവുമായ പീഡനം. ഭാരതിയുടെ മരണത്തിന്‍റെ ഉത്തരവാദിയായ മധുപ്രകാശിനെതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പിതാവ് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടനെ പോലീസ് അറസ്റ്റ് ചെയ്ത്.

കൊയിലാണ്ടിയിൽ മണമില്ലാത്ത മാലിന്യ സംസ്‌കരണ ബിന്നുകള്‍ രംഗത്തിറക്കി

ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം താമസിച്ചിരുന്ന ഭാരതിയെ കഴിഞ്ഞ ദിവസം ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയിലായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോഫ്റ്റ് വെയര്‍ എഞ്ചിനിയറായിരുന്നു ഭാരതി. ‘താന്‍ സീരിയലില്‍ അഭിനയിക്കുന്നതിനോട് ഭാരതിക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. ഇതിന്‍റെ പേരില്‍ വീട്ടില്‍ വഴക്ക് ഉണ്ടാകാറുണ്ടായിരുന്നു’. ഇതാണ് ഭാര്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു മധു പോലീസിനോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നത്.

തെലുങ്ക് സീരിയിലുകളിലൂടെ ശ്രദ്ധേയമായ മധുപ്രകാശ് ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്. 2015 ലായിരുന്നു മധുപ്രകാശും ഭാരതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
