ആൽമരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു

കൊയിലാണ്ടി: ദേശീയ പാതയിൽ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിനു സമീപം ആൽമരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെയാണ് സംഭവം. വർഷങ്ങൾ പഴക്കമുള്ള ആൽ മരമാണ് കടപുഴകിയത്. കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്. പോലീസ്, റവന്യൂ അധികാരികൾ തുടങ്ങിയവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
