കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തില്‍ വച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. സിദ്ധാര്‍ത്ഥയുടെ മൊബൈല്‍ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് ഇവിടെ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്നും മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ യായിരുന്നു. തുടര്‍ന്ന് പുഴയിലേക്ക് ഇറങ്ങിപ്പോയെന്നാണ് ഡ്രൈവറുടെ മൊഴി.

ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടിരുന്നതായി പ്രദേശത്തുണ്ടായിരുന്ന ഒരു മത്സ്യ തൊഴിലാളി പോലീസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. സിദ്ധാര്‍ത്ഥയുടേത് എന്ന് കരുതുന്ന ഒരു കത്ത് മംഗളൂരു പോലീസിന് ലഭിച്ചിരുന്നു. കയ്യക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബം സാക്ഷ്യപ്പെടുത്തി. സംരംഭകന് എന്ന നിലയില്‍ പരാജയപ്പെട്ടുവെന്നും ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്ബനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്.

