കുടുംബശ്രീ അരങ്ങ്-2019 സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അരങ്ങ്-2019 സംഘടിപ്പിച്ചു. സംസ്ഥാന തലത്തില് നടക്കുന്ന മത്സരങ്ങളുടെ ഭാഗമായുള്ള സി.ഡി.എസ് തല രചന-കലാ മത്സരങ്ങളാണ് നടന്നത്. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു.
മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ അവാര്ഡ് നേടിയ നഗരസഭക്കുള്ള ഉപഹാരം, കുടുംബശ്രീ ജില്ലാമിഷന് കോര്ഡിനേറ്റര് പി.സി.കവിത സമര്പ്പിച്ചു. സ്ഥിരംസമിതി ചെര്പേഴ്‌സന് വി.കെ.അജിത അധ്യക്ഷത വഹിച്ചു.
വൈസ് ചെര്പേഴ്‌സന് വി.കെ.പത്മിനി, എന്കെ.ഭാസ്‌കരന്, എം.സുരേന്ദ്രന്, കനക, ശ്രീജാറാണി, രേഖ, കുടുംബശ്രീ മെമ്പര്സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ് അധ്യക്ഷന്മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര് സംസാരിച്ചു.
