വഴിയോര കച്ചവട സംരക്ഷണ നിയമം മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കണം

കൊയിലാണ്ടി: വഴിയോര കച്ചവട സംരക്ഷണ നിയമം മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയന് (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കണ്വെന്ഷന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ആഗസ്റ്റ് 1 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം വിജയിപ്പിക്കാനും, കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 29ന് ഏരിയാ കേന്ദ്രങ്ങളില്‍ നടക്കുന്ന സായാഹ്ന ധര്‍ണ്ണ വിജയിപ്പിക്കുവാനും സമ്മേളനം തീരുമാനിച്ചു.
ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു. ജില്ലാകമ്മിറ്റി അംഗം സി.കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. ടി.കെ.ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ടി.കെ.ശശി, പി.എസ്.ബഷീര്‍, എന്‍.പി.രാജന്, പി.വി.മമ്മദ്, പി.കെ.സുധീഷ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ടി.കെ.ചന്ദ്രന് (പ്രസിഡണ്ട്), യു.കെ.പവിത്രന് (ജനറൽ സെക്രട്ടറി) ടി.കെ.ജോഷി (ട്രഷറർ), വൈസ് പ്രസിണ്ട്മാരായി പി. വി. മമ്മദ്, എന്‍. പി. രാജന്, ജോ. സെക്രട്മാടറിമാരായി പി.കെ.സുധീഷ്, കെ.എം.കരീം എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
