ജില്ലാ ക്ഷേമനിധി ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് (കെ.പി.പി.എ.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷേമനിധി ശില്പശാല കൊയിലാണ്ടിയില്‍ നടന്നു. സാംസ്കാരിക നിലയത്തില്‍ നടന്ന ശില്പശാല സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ടി.സതീശന് ഉദ്ഘാടനം ചെയ്തു. കെ.പി.പി.എ. ജില്ലാ പ്രസിഡണ്ട് നവീന്‍ലാല്‍ പാടിക്കുന്ന് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പ്രവീണ്‍, ജില്ലാ സെക്രട്ടറി എന്‍.സിനീഷ്, കെ.എം.സുനില്‍ കുമാര്‍, മഹമൂദ് മൂടാടി, പി.വി.റാസിയ, ടി.വി.ഗംഗാധരന്, എ.ശ്രീശന്, എം.ജിജീഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളില്‍ ജില്ലാ ക്ഷേമനിധി എക്സി. ഓഫീസര്‍ പി.ലത, അഡി.ലേബര്‍ ഓഫീസര്‍ എം.എം.രാജന്, ഫാര്‍മസി കൗണ്‍സില്‍ മുന്‍ മെമ്പര്‍ ജയന് കോറോത്ത് എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. രണ്ട് മാസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ ഫാര്‍മസിസ്റ്റുകളെയും ക്ഷേമ നിധി അംഗങ്ങളാക്കുവാന്‍ ശില്പശാല തീരുമാനിച്ചു.

