ന്യൂമാന്‍ കോളേജില്‍ അതിക്രമിച്ചുകയറിയ കെഎസ‌്‌യു പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെ ഗ്രില്ല‌് തകര്‍ത്തു

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അതിക്രമിച്ചുകയറിയ കെഎസ‌്‌യു പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലെ ഗ്രില്ല‌് തകര്‍ത്തു. ഖാദര്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ പ്രതിഷേധിച്ച‌് നടത്തിയ വിദ്യാഭ്യാസ ബന്ദില്‍ ക്ലാസ‌് വിടാന്‍ കോളേജ‌് അധികൃതര്‍ തയ്യാറാകാതെ വന്നതോടെയായിരുന്നു ആക്രമണം.
കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രകടനമായി ന്യൂമാന്‍ കോളജിലെത്തിയാണ‌് ക്ലാസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത‌്. എന്നാല്‍, അധികൃതര്‍ ആവശ്യം നിരാകരിച്ചു. ആദ്യം കോളേജ‌് കവാടം ഉപരോധിച്ച കെഎസ‌്‌യുക്കാര്‍ പിന്നീട‌് ഓഫീസിലേക്ക‌് തള്ളിക്കയറാന്‍ ശ്രമിച്ചു. ഈ സമയത്താണ‌് ഗ്രില്ല‌് തകര്‍ത്തത‌്. പൊലീസ‌് സ്ഥലത്തെത്തിയതോടെ സംഘര്‍ഷം അയഞ്ഞു. പൊലീസുമായി ചര്‍ച്ചയ‌്ക്കുശേഷം കോളേജ‌് അധികൃതര്‍ കവാടം താഴിട്ടുപൂട്ടി.

ഉച്ചയ‌്ക്ക‌് ഇടവേളയില്‍ ക്ലാസില്‍നിന്ന‌് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കവാടം പൂട്ടിക്കിടന്നതിനാല്‍ പുറത്തേക്ക‌് പോകാന്‍ കഴിഞ്ഞില്ല. പിന്നീട‌് കോളേജിലെ സുരക്ഷാ ജീവനക്കാരന്‍ ഗ്രില്ലിന്റെ താഴ‌് തുറന്നപ്പോള്‍ അവിടെയുണ്ടായിരുന്ന കെഎസ്‌യുക്കാര്‍ കൈയില്‍നിന്ന് താഴ് തട്ടിയെടുത്ത‌് വലിച്ചെറിഞ്ഞത‌് വീണ്ടും സംഘര്‍ഷത്തിന‌് ഇടയാക്കിയെങ്കിലും പൊലീസെത്തി നിയന്ത്രിച്ചു. ക്ലാസും മുറയ‌്ക്ക‌് നടന്നു. സ്റ്റാഫ് മീറ്റിങ്ങിനായി കോളേജ് വിട്ടതോടെയാണ‌് കെഎസ്‌യുക്കാര്‍ സ്ഥലത്തുനിന്ന‌് മടങ്ങിയത‌്. കോളേജ് അധികൃതര്‍ പരാതി നല്‍കിയാല്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് തൊടുപുഴ സിഐ സജീവ് ചെറിയാന്‍ പറഞ്ഞു.

