KOYILANDY DIARY

The Perfect News Portal

ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമവും ഗ്രൂപ്പ് ഘടനയും ഐസിസി പുറത്തിറക്കി

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിന്റെ മത്സരക്രമവും ഗ്രൂപ്പ് ഘടനയും ഐസിസി പുറത്തിറക്കി. ക്രിക്കറ്റ് ലോകത്ത് ഏക്കാലവും ബന്ധവൈരികളായ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിലാണ് ലോകകപ്പ് പോരാട്ടത്തിന് എത്തുന്നത്.

മാര്‍ച്ച 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്.  എട്ട് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 58 മത്സരങ്ങളാണ് നടക്കുക. മാര്‍ച്ച് 30ന് ഡല്‍ഹിയിലും 31ന് മുംബൈയിലുമാണ് സെമി ഫൈനലുകള്‍. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19ന് ധര്‍മശാലയിലാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടുക.