KOYILANDY DIARY

The Perfect News Portal

ഇന്ത്യന്‍ നിരത്തു പിടിക്കാന്‍ ഇന്റര്‍നെറ്റുമായി ഹെക്ടര്‍

ഹെക്ടര്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഭീഷണിപ്പെടുത്തുക, വിരട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടീഷ് ഓട്ടോമോട്ടീവ് കമ്ബനിയായ മോറിസ് ഗാരേജ് എന്ന എംജി ഇന്ത്യന്‍ വാഹനവിപണിയില്‍ അതിശയകരമായ ഒരു വിപ്ലവത്തിന് തിരിതെളിക്കാന്‍ അവതരിപ്പിച്ചിരിക്കുന്ന രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാറിന് കൊടുത്തിരിക്കുന്ന പേരും ഹെക്ടര്‍ എന്നാണ്. പേരില്‍നിന്നുതന്നെ എംജിയുടെ ലക്ഷ്യം വ്യക്തമാണ്.

എംജി ഇന്ത്യന്‍ നിരത്തു പിടിക്കാന്‍ കൈമെയ‌് മറന്നുള്ള ഒരങ്കത്തിനുതന്നെയാണ് എംജിയുടെ പുറപ്പാട്. ന്യൂജന്‍ ഐ സ്മാര്‍ട്ട് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യന്‍ എസ്‌യുവി വിപണില്‍ തിടമ്ബേറ്റിനില്‍ക്കുന്ന കൊമ്ബനെപ്പോലെ ഹെക്ടറിനെ തലയെടുപ്പുള്ളവനാക്കുന്നു. ഇന്‍ബില്‍റ്റ് സിം അടക്കമുള്ള ആധുനികസൗകര്യങ്ങളുള്ളതിനാല്‍ സ്മാര്‍ട്ട് ഫോണിലൂടെ ഇതിന്റെ നിയന്ത്രണം സാധ്യമാകും.

൩൬൦ ഡിഗ്രി ക്യാമറാ വ്യൂ, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ‌് സിസ്റ്റം, ഇലക്‌ട്രിക് പാര്‍ക്കിങ് ബ്രേക്ക് പോലുള്ള സുരക്ഷാ ഫീച്ചറുകളും ബില്‍റ്റ് ഇന്‍ വോയ്സ് അസിസ‌്റ്റന്റ‌്, 1൦.൪ ഇഞ്ച് ഡിസ് പ്ലേ സ്ക്രീന്‍, ഡ്യുവല്‍ ക്ലച്ച്‌ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയും ഇന്ത്യന്‍ നിരത്തുകളില്‍ വേറിട്ട അനുഭവമായിരിക്കും.

Advertisements

4655 മില്ലീ മീറ്റര്‍ നീളമുള്ള ഹെക്ടറിന് ൧൮൩൫ മില്ലീ മീറ്റര്‍ വീതിയും ൧൭൬൦ മില്ലീ മീറ്റര്‍ ഉയരവും ൨൭൫൦ മില്ലീ മീറ്റര്‍ വീല്‍ബേസുമാണുള്ളത്. മനം മയക്കുന്ന സൗന്ദര്യമെന്നത് ഹെക്ടറിന്റെ കാര്യത്തില്‍ അക്ഷരാര്‍ഥത്തില്‍ത്തന്നെ ശരിയാണെന്ന് പറയേണ്ടിവരും. ആധുനിക നൃത്തരൂപങ്ങളെ ആസ്പദമാക്കിയാണ് ഉള്‍ഭാഗം രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് എംജി മോട്ടോഴ‌്സ് പറയുന്നത്.

സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ വരുന്ന ഹെക്ടര്‍ 2.0 ലിറ്റര്‍ ഡീസല്‍ മാന്വല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 1.5ലിറ്റര്‍ പെട്രോള്‍ മാന്വല്‍ എന്നിങ്ങനെ മൂന്ന് എന്‍ജിനുകളില്‍ ലാഭ്യമാകുകയും ചെയ്യും. 15 ലക്ഷം മുതല്‍ 20 ലക്ഷം രൂപവരെയാണ് വില. ജൂണ്‍ പകുതിയാകുമ്ബോഴേക്കും ഹെക്ടര്‍ നിരത്തിലിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *