കന്നുകുട്ടി പരിപാലന പദ്ധതി

കൊയിലാണ്ടി > ഉളേള്യരി ഗ്രാമപഞ്ചായത്തും കേരള മൃഗ സംരക്ഷണ വകുപ്പും ഉളേള്യരി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സുരഭി കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചന്ത്രിക പൂമഠത്തില്‍, ഉസ്മാന്‍, ഷൈനി, ഡോ: അബ്ദുള്‍ നാസിര്‍, മനോജ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയെക്കുറിച്ച് ഡോ: ബിനീഷ് പി.പി വിശദ്ധമായി ക്ലാസെടുത്തു. ഈ പദ്ധതി പ്രകാരം 50 ഗുണഭോക്താക്കള്‍ക്ക് കന്നുകുട്ടി തീറ്റ വിതരണം ചെയ്തു.
