സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം; ഒരാള്‍ വെടിയേറ്റു മരിച്ചു

വയനാട്: പുല്‍പ്പള്ളി കന്നാരം പുഴയില്‍ വച്ച് സുഹൃത്തുക്കള്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. പുല്‍പ്പള്ളി കന്നാരം കാട്ടു മാക്കല്‍ മിഥുന്‍ പത്മന്‍ എന്ന വര്‍ക്കിയാണ് കൊല്ലപ്പെട്ടത്.
സുഹുത്തും പ്രദേശവാസിയുമായ ചാര്‍ളിയാണ് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചതെന്നാണ്’ സൂചന. കൂടെയുണ്ടായിരുന്ന മിഥുന്റെ ഇളയച്ഛന്‍ കിഷോറിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

