KOYILANDY DIARY.COM

The Perfect News Portal

നഗരസഭ കേരളോത്സവത്തിന് തുടക്കമായി

കൊയിലാണ്ടി >  നഗരസഭ കേരളോത്സവത്തിന് തുടക്കമായി. മണക്കുളങ്ങര മിനി സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തോടുകൂടിയാണ് 3 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിക്ക് തുടക്കമായത്. 18 ടീമുകളാണ് ഇന്നത്തെ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് മുന്‍ സര്‍വ്വീസസ് താരവും പ്രമുഖ ഫുട്‌ബോളറുമായിരുന്ന കുഞ്ഞിക്കണാരന്‍ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുന്ദരന്‍ മാസ്റ്റര്‍ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റര്‍ അദ്ധ്യക്ഷതയും വഹിച്ചു. ചടങ്ങില്‍ സി.പി മോഹനന്‍, എല്‍.എസ് റിഷിദാസ്, വി.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ പത്മിനി, വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍.കെ ഭാസ്‌ക്കരന്‍ എന്നിവര്‍ കളിക്കാരെ പരിചയപ്പെടുത്തി. ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ ജിബിലേഷ് നന്ദിയും പറഞ്ഞു.

Share news
error: Content is protected !!