ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച എട്ട് കിലോ കശ്മീരി കുങ്കുമപ്പൊടിയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

എട്ട് കിലോഗ്രാം കാശ്മീരി കുങ്കുമ പൊടി ദുബായിലേക്ക് കടത്താന്‍ ശ്രമിക്കവെ കാസര്‍കോഡ് സ്വദേശി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍.
അന്താരാഷ്ട വിപണിയില്‍ ഇതിന്അരക്കോടിയിലധികം രൂപ വിലവരും. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍. പിടികൂടിയ കുങ്കമപ്പൊടി വിദഗ്ദ്ധ പരിശോധനക്കായി സ്പൈസസ് ബോര്‍ഡിന്റെ ലാബിലേക്ക് അയച്ചു.
Advertisements

