പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1

മലപ്പുറം: പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ ആറ് പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്.
ക്യാമ്ബിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് എച്ച് 1 എന്‍ 1 ആണെന്ന് കണ്ടെത്തിയത്. പത്ത് പേരുടെ സാംപിള്‍ പരിശോധിച്ചപ്പോഴാണ് ആറ് പേരില്‍ എച്ച് 1 എന്‍ 1 കണ്ടെത്തിയത്. കൂടുതല്‍ പൊലീസുകാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചെന്നാണ് സംശയം.

