തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പത്ത് കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോ സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ കരാര്‍ ജീവനക്കാരനും എ.സി. മെക്കാനിക്കുമായ അനീഷ്കുമാറില്നിന്നാണ് സ്വര്‍ണം പിടികൂടിയത്.
രാവിലെ ദുബായിയില്‍നിന്ന് വന്ന യാത്രക്കാരനില്‍നിന്ന് സ്വര്‍ണം വാങ്ങി പുറത്തേക്ക് കടത്താനായിരുന്നു ശ്രമം. സംഭവം സിസിടിവിയില്‍ കണ്ടതിനെതുടര്‍ന്നാണ് സി ഐ എസ് എഫ് അനീഷിനെ പിടികൂടിയത്.തുടര്‍ന്ന് അനിഷിനെ കസ്റ്റംസിന് കൈമാറി.

