മദ്യ ലഹരിയില്‍ യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു

പാറശാല: മദ്യ ലഹരിയില്‍ യുവാവ് ആശുപത്രി അടിച്ചു തകര്‍ത്തു .സംഭവവുമായി ബന്ധപെട്ടു പാറശാല കുഴിഞ്ഞാന്‍വിള വീട്ടില്‍ വിപി(25)നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ രാത്രിയാണ് സംഭവം.
മദ്യലഹരിയില്‍ ആശുപത്രില്‍ എത്തിയ ഇയാള്‍ ഡോക്ടറുടെ മുറിയില്‍ കയറി അസഭ്യം പറഞ്ഞതാണ് സംഭവത്തിന്റെ തുടക്കം. ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ ഇദ്ദേഹം വെള്ളകുടിക്കുവാനായി വച്ചിരുന്ന സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് കൈത്തണ്ട മുറിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതില്‍ പ്രകോപിതനായ യുവാവ് അക്രമം നടത്തുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് എത്തി യുവാവിനെ കീഴ്പ്പെടുത്തി ചികിത്സ നല്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

