KOYILANDY DIARY

The Perfect News Portal

സു​ഷോ​യി​ലെ അ​പൂ​ര്‍​വ പെ​ണ്‍​ആ​മ വി​ട​വാ​ങ്ങി

ബെ​യ്ജിം​ഗ്: ഭൂ​മി​യി​ല്‍ നി​ന്ന് ഒ​രു ജീ​വി​വ​ര്‍​ഗം കൂ​ടി യാ​ത്ര​പ​റ​യാ​നൊ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആ​മ ചൈ​ന​യി​ല്‍ ച​ത്തു. യാം​ഗ്സേ ഭീ​മ​ന്‍ ആ​മ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ണ്‍​ആ​മ​യാ​ണ് ച​ത്ത​ത്. ഈ ​ഇ​ന​ത്തി​ല്‍ മൂ​ന്നു ആ​മ​ക​ള്‍ കൂ​ടി മാ​ത്ര​മാ​ണ് ഭൂ​മി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ദ​ക്ഷി​ണ ചൈ​ന​യി​ലെ സു​ഷോ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന​കാ​ല​ത്ത് ആ​മ​യു​ടെ താ​മ​സം. അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​മ തൊ​ണ്ണൂ​റാം വ​യ​സി​ലാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു 24 മ​ണി​ക്കൂ​ര്‍ മു​മ്ബ് ആ​മ​യി​ല്‍ കൃ​ത്രി​മ​ബീ​ജ​സ​ങ്ക​ല​ന​ത്തി​നു ഗ​വേ​ഷ​ക​ര്‍ ശ്ര​മി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ അ​ഞ്ചു ത​വ​ണ ശ്ര​മി​ച്ചി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. യാം​ഗ്സേ ഇ​ന​ത്തി​ല്‍​പ്പെ​ട്ട നൂ​റു വ​യ​സു​ള്ള ആ​ണ്‍ ആ​മ​യെ സു​ഷോ മൃ​ഗ​ശാ​ല​യി​ല്‍ ത​നി​ച്ചാ​ക്കി​യാ​ണ് പെ​ണ്‍​ആ​മ വി​ട​വാ​ങ്ങി​യ​ത്. ഇ​വ​യു​ടെ വം​ശം നി​ല​നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ത​ല​മു​റ സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന മ​റ്റു ര​ണ്ടു ആ​മ​ക​ള്‍ വി​യ​റ്റ്നാ​മി​ലാ​ണു​ള്ള​ത്. അ​മി​ത​മാ​യ വേ​ട്ട​യും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് ഈ ​ജീ​വി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു വ​ഹി​ച്ച​ത്. ആ​മ​ക​ളു​ടെ വാ​സ​സ്ഥ​ല​ങ്ങ​ള്‍ ന​ശി​ച്ചു​പോ​യ​ത് സൃ​ഷ്ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​ളും വം​ശ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ലേ​ക്കു ഇ​വ​യെ ത​ള്ളി​വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *