തൃശൂര്‍പൂര വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി

തൃശൂര്‍: തൃശൂര്‍ പൂരത്തിന്‍റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് സുപ്രീംകോടതി അനുമതി നല്‍കി. ആചാര പ്രകാരം പൂരം വെടിക്കെട്ട് നടത്താം എന്നു കോടതി വ്യക്തമാക്കി. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കുകയായിരുന്നു. വെടിക്കെട്ടിനു അനുമതി തേടി തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളാണ് കോടതിയെ സമീപിച്ചത്. ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാന്‍ അനുമതി നല്‍കണം എന്നാണ് പ്രധാന ആവശ്യം.
അതേസമയം വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സി യുടെ അനുമതി വേണം. ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഇളവ് നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

