മോഡി നടപ്പിലാക്കുന്നത് സംഘപരിവാറിന്റെ രഹസ്യ അജണ്ട: എം.എ.ബേബി

കൊയിലാണ്ടി: സംഘപരിവാറിന്റെ രഹസ്യ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്രത്തില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പര്‍ എം.എ.ബേബി പറഞ്ഞു. എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയില്‍ക്കാവില്‍ സംഘടിപ്പിച്ച നമ്മളൊന്ന് സാംസ്‌ക്കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.അശ്വനിദേവ് പരിപാടി ഉദ്ഘാടനം ചെയ്തു. കന്മന ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ,പി.വിശ്വന്‍, ഇ.കെ.അജി ത്ത്, കെ.കെ.മുഹമ്മദ്, കെ.ടി.എം കോയ, ബേബി സുന്ദര്‍രാജ് എന്നിവര്‍ സംസാരിച്ചു.
