KOYILANDY DIARY

The Perfect News Portal

അവധികഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡ് നിര്‍ബന്ധം

കുവൈറ്റ്‌ സിറ്റി: അവധികഴിഞ്ഞ് കുവൈറ്റിലേക്ക് തിരിച്ചു വരുമ്പോള്‍ സിവില്‍ ഐഡി കാര്‍ഡ് കയ്യില്‍ കരുതല്‍ നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച്‌ പത്ത് മുതല്‍ വിസ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ നിന്നും സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. മാര്‍ച്ച്‌ പത്ത് മുതലാണ് പാസ്പോര്‍ട്ടില്‍ പതിച്ചുവന്നിരുന്ന വിസ വിവരങ്ങള്‍ സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റുന്ന നടപടി ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച നടപടിക്രമങ്ങള്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ്‌ എംബസികളുമായി ബന്ധപ്പെട്ടു പൂര്‍ത്തിയായി വരികയാണെന്നും അധികൃതര്‍ അറീയിച്ചു.

വിസ സ്റ്റാമ്പ് ചെയ്യുമ്പോള്‍ പാസ്പോര്‍ട്ടില്‍ പതിച്ചു വന്നിരുന്ന റെസിഡന്‍സി സ്റ്റിക്കര്‍ പരിശോധിച്ചായിരുന്നു എയര്‍പ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്‍പ്പെടെ നടത്തിയിരുന്നത്.എന്നാല്‍ ഈ വിവരങ്ങള്‍ എല്ലാം സിവില്‍ ഐഡി കാര്‍ഡിലേക്ക് മാറ്റി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കും തുടര്‍ന്ന് മറ്റുള്ള എല്ലാ കാറ്റഗറിയില്‍ വരുന്ന പ്രവാസികള്‍ക്കും പുതിയ സംവിധാനം ബാധകമാകും.

ഏതെങ്കിലും കാരണവശാല്‍ അവധിയിലുള്ള സമയത്ത് തങ്ങളുടെ സിവില്‍ ഐഡി കാര്‍ഡുകള്‍ നഷ്ട്ടപ്പെട്ടാല്‍ അതത് രാജ്യത്തെ കുവൈറ്റ്‌ എംബസിയെ ബന്ധപ്പെട്ടു വിവരങ്ങള്‍ ധരിപ്പിക്കണം. തുടര്‍ന്ന് കുവൈറ്റ്‌ എംബസി സിവില്‍ ഐഡി കാര്‍ഡ് നഷ്ട്ടപെട്ട ആള്‍ക്ക് സാധുതയുള്ള വിസ ഉണ്ട് എന്ന് കുവൈറ്റ്‌ ആഭ്യന്തര മാന്ത്രാലയവുമായി ബന്ധപെട്ടു ബോധ്യപ്പെട്ടാല്‍ തിരിച്ചു കുവൈറ്റിലേക്ക് യാത്ര ചെയ്യാനാവശ്യമായ താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഇത് ഉപയോഗിച്ച്‌ കുവൈറ്റിലേക്ക് യാത്ര ചെയ്യാനാകുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ചുള്ള വാര്‍ത്തകളില്‍ പറയുന്നത്.

Advertisements

പുതുതായി അനുവദിക്കപ്പെടുന്ന സിവില്‍ ഐഡി കാര്‍ഡുകളില്‍ വിസാ കാലാവധി, പ്രവാസികളുടെ പാസ്‌പോര്‍ട്ട്‌ നമ്ബര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ കാലാവധിയുള്ള പാസ്സ്പോര്‍ട്ടും സിവില്‍ ഐഡി കാര്‍ഡും കൈവശം ഇല്ലെങ്കില്‍ കുവൈറ്റിലേക്കുള്ള യാത്ര സാധ്യമാകില്ലെന്ന് താമസാനുമതികാര്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ ഷബാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *