KOYILANDY DIARY.COM

The Perfect News Portal

ചിറ്റാരിക്കടവ് റെഗുലേറ്റര്‍ പദ്ധതിക്ക് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ജനസേവനാവശ്യങ്ങള്‍ക്കായി നടപ്പിലാക്കുന്ന ചിറ്റാരിക്കടവ്‌ റെഗുലേറ്റര്‍ പദ്ധതിക്ക് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കൊയിലാണ്ടി എം.എല്‍.എ കെ ദാസന്‍ നല്‍കിയിട്ടുളള  നിവേദനത്തെത്തുടര്‍ന്ന് നിരന്തരം അദ്ദേഹം നടത്തിയ ഇടപെടലിന്റേയും ഫലമായി നബാര്‍ഡ് ആര്‍.ഐ.ഡി.എഫ് ട്രാഞ്ചില്‍ ഉള്‍പ്പെടുത്തിയാണ് 20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാന്‍ എം.എല്‍.എ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Share news