KOYILANDY DIARY.COM

The Perfect News Portal

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തി; രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചു വിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് റെജിസ്ട്രര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിരിച്ചു വിട്ടത്.

അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയതിന് ആണ് നടപടി. കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പടിവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജര്‍ അകാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ജഡ്ജിമാരുടെ അറിവ് ഇല്ലാതെ ആണ് സുപ്രീം കോടതി വെബ് സെെറ്റില്‍ അംബാനിക്ക് ആശ്വാസം നല്‍കുന്ന ഉത്തരവ് വന്നത് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

Advertisements

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച്‌ വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്. ഉത്തരവില്‍ തിരിമറി നടത്തിയ വിഷയത്തില്‍ ചില അഭിഭാഷകര്‍ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

Share news

Leave a Reply

Your email address will not be published. Required fields are marked *