KOYILANDY DIARY

The Perfect News Portal

കണ്ണിന്റെ ആരോഗ്യം യോഗയിലൂടെ

വേര്‍ഡ് ഡോക്യുമെന്റ്, എക്‌സല്‍ ഷീറ്റ്, യൂ ട്യൂബ്…തുടങ്ങി നമ്മുടെ ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിക്കുന്നത് കമ്പ്യൂട്ടര്‍ സ്‌ക്രീനിനുമുന്നിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അമിത വണ്ണം, തൊലിയുടെ മിറം മങ്ങല്‍, അകാല നര എന്നീ സൗന്ദര്യ പ്രശ്‌നങ്ങള്‍ നമ്മളെ നിരന്തരമായി അലട്ടിക്കൊണ്ടിരിക്കാം.
സൗന്ദര്യപ്രശ്‌നങ്ങളെ മാത്രം ശ്രദ്ധിക്കുന്നതിനിടയില്‍ നമ്മള്‍ മറന്നുപോകുന്ന മറ്റൊരവയവം കൂടിയുണ്ട്. അതെ, നമ്മുടെ കണ്ണുകള്‍. നേരത്തോടുനേരം കമ്പ്യൂട്ടറിനു മുന്നിലോ അല്ലെങ്കില്‍ കുറേനേരം വിശ്രമമില്ലാതെ ഏതെങ്കിലും പ്രവര്‍ത്തിയില്‍ നാം വ്യാപൃതരാവുമ്പോഴോ കണ്ണുകള്‍ വരണ്ടുപോകാറുണ്ട്.
പക്ഷേ കണ്ണിനു വരുന്ന വിശ്രമമില്ലായ്മ ഒരു പക്ഷേ ഒന്നോ രണ്ടോ ദിവസംകൊണ്ടൊന്നും നമുക്ക് അനുഭവപ്പെടാറില്ല. കണ്ണില്‍ ചെറിയ കുത്തുകളോ അല്ലെങ്കില്‍ കാഴ്ച്ച മങ്ങലോ ഒക്കെ സമീപ ഭാവിയില്‍ വളര്‍ന്നുവരികയാണ് ചെയ്യുക. എന്നാല്‍ ഇത്തരം ഒരു അവസ്ഥയിലേക്ക് കണ്ണിനെ വലിച്ചിഴക്കുന്നതിലും നല്ലത് സമയം കിട്ടുമ്പോഴൊക്കെ കണ്ണിന് വിശ്രമം നല്‍കുകയാണ്. കൂടാതെ കണ്ണിന്റെ പരിപാലനത്തിനായി ചില എക്‌സര്‍സൈസുകളും പാലിക്കേണ്ടതായുണ്ട്. ഇതാനായി വളരെ കുറഞ്ഞ സമയം മാത്രമേ ചെലവഴിക്കേണ്ടതായുള്ളൂ.
ആറ് പേശികളാണ് കണ്ണിനെ കണ്‍കുഴിയുമായി ബന്ധിപ്പിക്കുന്നത്. ഇതാണ് കണ്ണിനെ ഇഷ്ടാനുസരണം താഴേക്കും മുകളിലേക്കും ചലിപ്പിക്കാന്‍ സഹായിക്കുന്നത്. കൂടുതല്‍ സമയം കണ്ണിന് ജോലി വരുമ്പോള്‍ ഈ പേശികളുടെ അയവിന് കുറവ് വരാം ഇതിനാണ് കണ്ണ് വലിച്ചില്‍ എന്നുപറയുന്നത്. കണ്ണ് വലിച്ചില്‍ നിരന്തരമായി അനുഭവപ്പെടുന്നത് ഭാവിയില്‍ ദോഷമായി ഭവിക്കും.