KOYILANDY DIARY.COM

The Perfect News Portal

ലോക‌്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക‌് 44,326 ബാലറ്റ‌് യൂണിറ്റുകളെത്തി

തിരുവനന്തപുരം: ലോക‌്സഭാ തെരഞ്ഞെടുപ്പിനായി കേരളത്തിലേക്ക‌് 44,326 ബാലറ്റ‌് യൂണിറ്റുകളെത്തി. എല്ലാ പോളിങ‌് സ‌്റ്റേഷനുകളിലും വിവിപാറ്റ‌് ഉപയോഗിക്കുന്നുണ്ട‌്. ഇതിനായി 34,912 യന്ത്രങ്ങളെത്തി. ഒരുബാലറ്റ‌് യൂണിറ്റില്‍ 15 സ്ഥാനാര്‍ഥികളും ഒരു നോട്ടയും ക്രമീകരിക്കും. പതിനഞ്ചിലധികം സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ ഒരു ബാലറ്റ‌് യൂണിറ്റുകൂടി ഉപയോഗിക്കും. വോട്ടിങ‌് യന്ത്രങ്ങളുടെ ആദ്യഘട്ടപരിശോധന കഴിഞ്ഞു. തെരഞ്ഞെടുപ്പ‌് പ്രഖ്യാപനം വന്നശേഷം ബൂത്തുകള്‍ക്കായി വോട്ടിങ‌് യന്ത്രങ്ങള്‍ വിതരണം ചെയ്യും. അന്തിമ സ്ഥാനാര്‍ഥി പട്ടിക ആയതിനുശേഷമാണ‌് ബാലറ്റ‌് യൂണിറ്റില്‍ ബാലറ്റ‌് സെറ്റ‌് ചെയ്യുക.

24970 പോളിങ‌് സ‌്റ്റേഷനാണ‌് സജ്ജീകരിക്കുന്നത‌്. സ‌്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ‌്. തെരഞ്ഞെടുപ്പുജോലികള്‍ക്കായി 2.35 ലക്ഷത്തോളം ജീവനക്കാര്‍ ആവശ്യമായി വരും. ജീവനക്കാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. കഴിഞ്ഞ 15വരെ അപേക്ഷിച്ചവരെ ഉള്‍പ്പെടുത്തി പുതുക്കിയ വോട്ടര്‍പട്ടിക 30ന‌് പ്രസിദ്ധീകരിക്കും. നിലവിലുള്ള കരട‌് പട്ടികയില്‍ 2,50,65, 496 പേരാണുള്ളത‌്. ഇക്കുറിയിത‌് 2.54 കോടിവരെ എത്തുമെന്നാണ‌് വിലയിരുത്തല്‍.

2014ലെ ലോക‌്സഭാ തെരഞ്ഞെടുപ്പില്‍ 2.43 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ പട്ടികയില്‍ 2.60 കോടി പേരാണ‌് ഉണ്ടായിരുന്നത‌്. 2.01 കോടി പേര്‍ വോട്ട‌് ചെയ‌്തു.

Advertisements

എന്താ‌ണ‌് വിവിപാറ്റ‌്

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്ററാണ് വിവിപാറ്റ്. വോട്ടുചെയ്യുമ്ബോള്‍ അത‌് വിവിപാറ്റിലെ കടലാസു സ്ലിപ്പിലും അച്ചടിച്ചുവരും. വോട്ടര്‍ക്ക് ഇതു പരിശോധിച്ച്‌, തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും.തുടര്‍ന്ന് ഈ സ്ലിപ്പ് മുറിഞ്ഞ‌് വിപിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. സ്ലിപ് വീട്ടിലേക്കു കൊണ്ടുപോകാനാകില്ല. സ്ലിപ് വീഴുന്ന പെട്ടി തുറക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ കഴിയൂ.

വോട്ടെടുപ്പു സംബന്ധിച്ച്‌ എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ പരിശോധിക്കാന്‍ കഴിയും.

Share news

Leave a Reply

Your email address will not be published. Required fields are marked *