നിയമസഭാ സമ്മേളനം ഇന്നുമുതല്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ 14–ാം സമ്മേളനം വെള്ളിയാഴ‌്ച തുടങ്ങും. രാവിലെ ഒമ്ബതിന‌് ഗവര്‍ണര്‍ ജസ്റ്റിസ‌് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ‌് തുടക്കം. 2019—20 വര്‍ഷത്തെ ബജറ്റ് 31ന് മന്ത്രി തോമസ‌് ഐസക‌് അവതരിപ്പിക്കും.
ഒമ്ബതുദിവസമാണ് സഭ ചേരുക. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോദിവസവും നന്ദിപ്രമേയചര്‍ച്ചയ‌്ക്കും ബജറ്റ‌് പൊതുചര്‍ച്ചയ‌്ക്കും മൂന്നുദിവസംവീതവും നീക്കിവച്ചിട്ടുണ്ടെന്ന‌് സ‌്പീക്കര്‍ പി ശ്രീരാമകൃഷ‌്ണന്‍ അറിയിച്ചു. 28 മുതല്‍ 30 വരെ നന്ദിപ്രമേയ ചര്‍ച്ച. ഫെബ്രുവരി ഒന്നിന‌് സഭ ചേരില്ല.

നാലുമുതല്‍ ആറുവരെ ബജറ്റില്‍ പൊതുചര്‍ച്ച നടക്കും. ഏഴിന‌് ഉപധനാഭ്യര്‍ഥന ചര്‍ച്ചയും വോട്ടെടുപ്പും നടത്തിയശേഷം സഭ പിരിയും. സഭാ സമ്മേളനം ഫെബ്രുവരി 7ന് സമാപിക്കും.

