സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് ശുപാര്‍ശ. എല്‍പി, യുപി ,ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി ഘടന മാറ്റാനാണ് ശുപാര്‍ശ. വിദഗ്ധ സമിതി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒറ്റ ഡയറക്ടറേറ്റിന് കീഴില്‍ ആക്കണം എന്ന് ശുപാര്‍ശയില്‍ പറയുന്നത്.
ഒന്ന് മുതല്‍ ഏഴു വരെ ഒരു സ്ട്രീം. എട്ടു മുതല്‍ പന്ത്രണ്ടു വരെ രണ്ടാം സ്ട്രീം. ഒന്ന് മുതല്‍ എട്ടു വരെ അധ്യാപക യോഗ്യത ബിരുദവും, ബി എഡും എട്ടു മുതല്‍ 12 വരെ പിജിയും ബി എഡും വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.

