KOYILANDY DIARY.COM

The Perfect News Portal

വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍-എസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ

ജനതാദള്‍-യു നേതാവ് വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍-എസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ.

മാധ്യമങ്ങളെ കൂട്ടുപിടിച്ച് വീരേന്ദ്രകുമാര്‍ കുപ്രചാരണങ്ങളാണ് നടത്തുന്നത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തേക്ക് ക്ഷണിച്ച് അവര്‍ക്ക് യു.ഡി.എഫില്‍ വിലപേശുന്നതിനുളഅള അവസരം നല്‍കില്ലെന്നും ദേവഗൗഡ വ്യക്തമാക്കി.

രണ്ട് ജനതാദളുകളുമായി ലയിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി വീരേന്ദ്രകുമാര്‍ കള്ളപ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്.

Advertisements

 

Share news