
കിളിമാനൂര്‍: തിരുവനന്തപുരത്ത് നിന്ന് മലപ്പുറത്തേയ്ക്ക് പോയ കെഎസ്‌ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് എതിര്‍വശത്തുള്ള മതില്‍ കെട്ടിലിടിച്ചു നിന്നു. കല്ലമ്ബലം – ആഴാംകോണം പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും തന്നെ പരുക്കുകളില്ല.
ഡ്രൈവര്‍ക്കുണ്ടായ ദേഹാസ്വാസ്ത്യമാണ് ബസ് നിയന്ത്രണം വിടാനുള്ള കാരണമെന്നാണ് വിവരം. വാഹനത്തിന്റെ ഒരു വശത്തെ ടയറുകള്‍ പൊക്കമുള്ള തിട്ടയുടെ മുകളിലായതിനാല്‍ ബസ് മറിയാനുള്ള സാധ്യത കണക്കിലെടുത്ത് കല്ലമ്ബലം പോലീസും ആറ്റിങ്ങല്‍ ഫയര്‍ ആന്റ് റസ്‌ക്യൂടീമും കൃത്യമായി സുരക്ഷ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

