ശര്‍ക്കരയില്‍ മാരകരാസവസ്തു വില്പന നിരോധിച്ചു

കോഴിക്കോട്: കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ശര്‍ക്കരയില്‍ (വെല്ലം) അതിമാരകമായ റോഡമിന്‍ ബി എന്ന രാസവസ്തു ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയതിനെതുടര്‍ന്ന് വില്പന നിരോധിച്ചു. സ്റ്റോക്കുള്ള ശര്‍ക്കര നശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചു.
കാന്‍സര്‍ രോഗം ഉണ്ടാക്കുന്ന റോഡമിന്‍ ബി ചേര്‍ത്ത ശര്‍ക്കര കഴിച്ചാല്‍ തൊലിയില്‍ ചൊറിച്ചില്‍, കണ്ണുകള്‍ക്ക് അസ്വസ്ഥത എന്നിവയാണ് ആദ്യം അനുഭവപ്പെടുക.തുടര്‍ച്ചയായി കഴിച്ചാല്‍ കാന്‍സര്‍ രോഗിയായി മാറും. വ്യവസായ ആവശ്യങ്ങള്‍ക്ക് മാത്രമാണ് റോഡമിന്‍ ബി ഉപയോഗിക്കുന്നത്.തുണി വ്യവസായം, പെയിന്റ് നിര്‍മ്മാണം, തുകല്‍ വ്യവസായം , കടലാസ് നിര്‍മ്മാണം എന്നിവയിലാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. ചില കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് പരാതി ലഭിച്ചതിനെതുടര്‍ന്നാണ് പരിശോധന നടത്തി സാമ്ബിള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്.

പരിശോധനയില്‍ റോഡമിന്‍ ബിയുടെ അംശം കണ്ടെത്തിയതോടെ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഇവയുടെ വില്പന നിരോധിക്കുകയായിരുന്നു.ഹോട്ടല്‍ അസോസിയേഷനും ബേക്കറി അസോസിയേഷനും മറ്റൊരു അറിയിപ്പ് വരുന്നത് വരെ ശര്‍ക്കര ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.അംഗന് വാടികളിലും സ്കൂളുകളിലും ശര്‍ക്കര ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്.വീടുകളില്‍ സ്റ്റോക്കുള്ള ശര്‍ക്കര തത്ക്കാലം ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരാതി ലഭിച്ച ഉടന്‍ തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ആരംഭിക്കുകയും ഇത് വരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണര്‍ പി.കെ ഏലിയാമ്മ പറഞ്ഞു.15 കേസാണെങ്കിലും പ്രതികള്‍ ഇതിലും എത്രയോ അധികമാണ്. പരിശോധന തുടരും.ക്രിമിനല്‍ കേസ് എടുക്കുന്ന കാര്യവും പരിഗണിക്കും- അവര്‍ പറഞ്ഞു.

ശര്‍ക്കര വാങ്ങുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്
കൂടുതല്‍ നിറമുള്ളതും തിളക്കമുള്ളതുമായ ശര്‍ക്കര വാങ്ങാതിരിക്കുക
റോസ് നിറത്തിലുള്ള ശര്‍ക്കര ഉപയോഗിക്കാതിരിക്കുക
ചൂടുവെള്ളത്തില്‍ ഇടുമ്ബോള്‍ കൂടുതല്‍ നിറം വരുന്നതായി തോന്നിയാല്‍ ഉപയോഗിക്കാതിരിക്കുക
