ഭരണഘടന സാക്ഷരതാ സംഗമം

കൊയിലാണ്ടി: കേരള നിയമസഭയും സംസ്ഥാന സാക്ഷരതമിഷന്‍ അതോറിറ്റിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഭരണഘടന സാക്ഷരതാ സംഗമം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റ ആഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നടന്നു. പത്താംതരക്കാര്‍ക്കും ഹയര്സെക്കണ്ടറിക്കാര്ക്കുമായി സംഘടിപ്പിച്ച സാക്ഷരതാ സംഗമത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം പുരുഷന് കടലുണ്ടി എം.എല്‍.എ. നിര്‍വ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയര്മാന്മാരായ പി.കെ.ഷീജ, കെ.കെ.രമണി, കെ.സി.ഗീത, ഭരണഘടന സാക്ഷരത ജില്ലാ കോഴ്സ് കണ്‍വീനര്‍ എ.കെ.ബാലന്, ഐ.ഡി.ബി.ഡി.ഒ ജോര്‍ജ്ജ് തോമസ്, നോഡല്‍ പ്രേരക് ശ്രീജിത് എന്നിവര്‍ സംസാരിച്ചു.
