എല്‍ഡിഎഫ് മേഖലാ ജാഥകള്‍ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിക്കും. 14 ദിവസം നീളുന്ന ജാഥ 140 മണ്ഡലങ്ങളിലും പര്യടനം നടത്തും. മാര്‍ച്ച് 2ന് ജാഥ തൃശ്ശൂരില്‍ സംഗമിക്കും. ഇന്ന് തിരുവനനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.
എല്‍ഡിഎഫ് വിപുലീകരിച്ച ശേഷം ചേരുന്ന ആദ്യയോഗമായിരുന്നു ഇന്നത്തേത്. അടുത്ത യോഗം ഫെബ്രുവരി 2ന് നടക്കും. മുന്നണിയില്‍ എടുത്ത പാര്‍ട്ടികളുടെ പ്രതിനിധികളെ എല്‍ഡിഎഫ് ജില്ലാ, മണ്ഡലം കമ്മറ്റികളില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.




