KOYILANDY DIARY

The Perfect News Portal

പ്രളയക്കെടുതി : ചെന്നൈ വിമാനത്താവളം അടച്ചു; രക്ഷാദൗത്യത്തിനു സൈന്യവും

തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഇതിനകം 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. നഗരത്തിലും പരിസരങ്ങളിലും ജലനിരപ്പ് ഏറിവരുന്നത് ആളുകളില്‍ പരിഭ്രാന്തിയേറ്റുകയാണ്.തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. നഗരത്തിലും പരിസരങ്ങളിലും ജലനിരപ്പ് ഏറിവരുന്നത് ആളുകളില്‍ പരിഭ്രാന്തിയേറ്റുകയാണ്.കഴിഞ്ഞയാഴ്ചത്തെ കനത്തമഴ ശമിച്ച് നഗരം സാധാരണ ഗതിയിലേക്ക് മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി തിങ്കളാഴ്ച വീണ്ടും മഴയെത്തിയത്. ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴക്ക് കാരണമെന്നാണ് കാലാവസ്്ഥാ നിരീക്ഷകരുടെ വിശദീകരണം. അടുത്ത 72 മണിക്കൂര്‍ മഴ തുടരുമെന്നും അടുത്ത 48 മണിക്കൂര്‍ അതിനിര്‍ണായകമാണെന്നും കാലാവസഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികള്‍ പ്രവഹിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനുകളില്‍ പലതും പ്രതിസന്ധിയിലാണ്.റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ചെന്നൈ വിമാനത്താവളം ഈ മാസം ആറു വരെ അടച്ചു. വിമാനത്താവളത്തില്‍ കുടുങ്ങിയവരെയെല്ലാം പുറത്തെത്തിച്ചതായി അധികൃതര്‍ അറിയിച്ചു. ദുരിതാശ്വാസത്തിനായി ചെന്നൈയില്‍ കര, വ്യോമ, നാവിക സേനകള്‍ സര്‍വസന്നാഹങ്ങളുമായി രംഗത്തെത്തി. സൈന്യത്തിനു പുറമെ, ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ടെന്ന് ചെന്നൈ പൊലിസ് മേധാവി ജെകെ ത്രിപാഠി അറിയിച്ചു.