സിവിൽ പോലീസ് ഓഫീസറെ അഭിഭാഷകൻ കുത്തി പരിക്കേൽപ്പിച്ചു

കൊയിലാണ്ടി: കോടതി വരാന്തയിൽ വെച്ച് സിവിൽ പോലീസ് ഓഫീസറെ അഭിഭാഷകൻ കുത്തി പരിക്കേൽപ്പിച്ചു. എലത്തൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ വടകര കീഴൽ സ്വദേശി ഉണിതരോത്ത് രജീഷ് (36) നെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇദ്ദേഹത്തെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ മഹേഷ് ആണ് കുത്തി പരിക്കേൽപ്പിച്ചത്.
വ്യാഴാഴ്ച ഉച്ചക്ക് കോടതി പിരിഞ്ഞ സമയത്ത് വരാന്തയിൽ നിൽക്കുമ്പോൾ കാറിന്റെ താക്കോൽ കൊണ്ട് കഴുത്തിൽ തലങ്ങും വിലങ്ങും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ അഭിഭാഷകന് നൽകിയില്ല എന്ന് ആരോപിച്ചാണ് കുത്തി പരിക്കേൽപ്പിച്ചതെന്ന് എ ലത്തൂർ പോലീസ് പറഞ്ഞു.

