പിതാവിനെ വഞ്ചനാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴുവയസുകാരി പൊലീസ് സ്‌റ്റേഷനില്‍

ചെന്നൈ: രാജ്യത്ത് എല്ലായിടത്തും ശുചിമുറി നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ അഹോരാത്രം പണിയെടുത്തിട്ടും തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇതിന്റെ കുറവ് പ്രകടമായിരിക്കുകയാണ്. ഈ അവസരത്തിലാണ് ശുചിമുറി നിര്‍മ്മിക്കാത്ത പിതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴു വയസുകാരി ഹനീഫ സാറ രംഗത്തെത്തിയത്. ശുചിമുറി നിര്‍മ്മിക്കാമെന്ന് കുഞ്ഞിന് വാക്ക് നല്‍കിയ ശേഷം പിന്നീട് ഇയാളിത് പാലിച്ചില്ല.
ഇതിന് പിന്നാലെയാണ് പിതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏഴുവയസുകാരി ഹനീഫ സാറ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഇതിന് പിന്നാലെ ആമ്ബൂര്‍ നഗരസഭ ശുചിമുറി നിര്‍മ്മാണം ആരംഭിക്കുകയും, കൊച്ചു സാറയെ സ്വച്ഛ് ഭാരത് മിഷന്‍ ബ്രാന്‍ഡ് അംബാസഡറുമാക്കി.

വെല്ലൂര്‍ ജില്ലയിലെ ആമ്ബൂരിലെ ഓട്ടോ ഡ്രൈവറായ ഇഹ്‌സാനുല്ലയുടെ മകളാണു സാറ. നഴ്‌സറിയില്‍ ഒന്നാമതെത്തിയാല്‍ ശുചിമുറി നിര്‍മ്മിക്കാമെന്നു പിതാവ് വാക്ക് നല്‍കിയിരുന്നെന്നും എന്നാല്‍ പല ക്ലാസുകളിലും ഒന്നാമതെത്തിയിട്ടും വാക്കു പാലിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. മാതാവിനൊപ്പമാണു സ്റ്റേഷനിലെത്തിയത്.

തടയാന്‍ പരമാവധി ശ്രമിച്ചിട്ടും ഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചതിനാലാണു മകള്‍ക്കൊപ്പം വന്നതെന്നു മാതാവ് പൊലീസിനോടു പറഞ്ഞു. ശുചിമുറിയില്ലാത്ത കാര്യം കൂട്ടുകാരികളോടും അദ്ധ്യാപികയോടും പറയാനുള്ള നാണക്കേടു കാരണമാണു പരാതിയുമായെത്തിയതെന്നു കൊച്ചുസാറ പറയുന്നു.

