വയോജന സംരക്ഷണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭയുടെ വയോജന സുരക്ഷിത പദ്ധതിയുടെ ഭാഗമായി നഗരസഭതല കര്‍മ്മസമിതി രൂപീകരണവും നിയമ ക്ലാസ്സും നടന്നു. ടൗണ്‍ഹാളില്‍ നഗരസഭ ചെയര്മാന് അഡ്വ; കെ.സത്യന് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ്ചെയര്‍പേഴ്സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ജില്ലാ സെക്രട്ടറി സബ്ജഡ്ജ് എം.പി.ജയരാജ് നിയമ ക്ലാസ്സ് നയിച്ചു. നഗരസഭ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻമാരായ വി.സുന്ദരന്‍, വി.കെ.അജിത, സി.ഡി.പി.ഒ. പി.പി.അനിത, വി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
