രഹ്ന ഫാത്തിമ അറസ്റ്റില്‍

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് രഹ്നയെ അറസ്റ്റ് ചെയ്തത്.
രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രഹ്നയെ അറസ്റ്റ് ചെയ്തത്. ശബരിമല യുവതിപ്രവേശന വിധി വന്നതിന് ശേഷം ഫേസ്ബുക്കിലിട്ട ഫോട്ടോയാണ് പരാതിക്ക് കാരണമായത്.

